04:07am 10 November 2026
NEWS
യാ അല്ലാ.. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വാർത്ത പൊട്ടിക്കരഞ്ഞുകൊണ്ട് വായിച്ച് പാക് ചാനൽ അവതാരക
07/05/2025  03:26 PM IST
nila
യാ അല്ലാ.. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വാർത്ത പൊട്ടിക്കരഞ്ഞുകൊണ്ട് വായിച്ച് പാക് ചാനൽ അവതാരക

ഇസ്ലാമാബാദ്‌: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ശത്രുരാജ്യത്ത് കടന്നുകയറി ഭീകര കേന്ദ്രങ്ങൾ തകർത്തു എന്നതിൽ ഒതുങ്ങുന്നതല്ല ഈ സൈനിക നീക്കം. സ്ത്രീകൾക്ക് ഈ രാജ്യം നൽകുന്ന കരുതലും സ്നേഹവും ബഹുമാനവും സ്വാതന്ത്ര്യവുമെല്ലാം വിളംബരം ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ സൈനിക നടപടികളെ കുറിച്ച് ലോകത്തോട് പറയാൻ ഭരണകൂടം ചുമതലപ്പെടുത്തിയതും രണ്ട് വനിതാ സൈനികരെയായിരുന്നു. ഇപ്പോഴിതാ, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വാർത്ത പൊട്ടിക്കരഞ്ഞുകൊണ്ട് അവതരിപ്പിക്കുന്ന പാക് ചാനൽ അവതാരകയുടെ വീഡിയോ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ പ്രചരിക്കുകയാണ്.‌

ലൈവിനിടെ വികാരഭരിയായിട്ടാണ് വാർത്തവായിക്കുന്നത്. ഇതിനിടയിൽ പൊട്ടിക്കരയുന്നതും കാണാം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവർ കരയുന്നത്. ഇന്ത്യയുടെ സൈനിക നടപടിയിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്നാണ് അവതാരകയുടെ അവകാശവാദം. യാ അല്ലാ എന്നും അവർ പറയുന്നത് കേൾക്കാം. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വീഡിയോ ഒറിജിനൽ തന്നെയാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ മാസം കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരത അംഗീകരിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തെന്ന് കരസേന അറിയിച്ചു. കോട്ട്‌ലി,ബഹ്‌വൽപ്പൂർ, മുസാഫറാബാദ്,മുറിഡ്കെ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തുകയായിരുന്നെനന്നാണ് സൂചന. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ രീതിയിൽ സംയമനം പാലിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ആർമി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img